Hrudaya Geethamaay Lyrics | ഹൃദയഗീതമായ് കേൾപ്പു | Ammakkilikoodu Malayalam Movie Songs Lyrics


 
ഹൃദയഗീതമായ് കേൾപ്പു 
ഞങ്ങളാ സ്നേഹഗാനധാര
വിശ്വമാകവേ പുൽകി 
നിൽക്കുമാ ജീവരാഗധാര
അഴലാഴി പോലെ
തൊഴുകൈകളോടെ
ആ പ്രേമ മന്ത്രമുരുവിട്ടു 
ഞങ്ങൾ പാടുന്നു

ഹൃദയഗീതമായ് കേൾപ്പു 
ഞങ്ങളാ സ്നേഹഗാനധാര

നിന്റെ മനോഹര നാമാവലികൾ 
പാടി കടലും കരയും
നിന്നോടലിയാൻ ശ്രുതി മീട്ടുന്നു 
പാവം മാനവ ജന്മം
ഒന്നു നീ കൈ ഏൽക്കുകിൽ
കരൾ നിറഞ്ഞൊരമൃതം 
അമൃതം

ഹൃദയഗീതമായ് കേൾപ്പു 
ഞങ്ങളാ സ്നേഹഗാനധാര

ജീവിതവീഥിയിൽ ഇരുളണയുമ്പോൾ
സാന്ത്വനനാളം  നീയേ
കണ്ണും കരളും കർമ്മകാണ്ഡങ്ങളും 
കനിവും പൊരുളും നീയേ
ശ്വാസവും ആശ്വാസവും 
തവപദങ്ങൾ മാത്രം

ഹൃദയഗീതമായ് കേൾപ്പു 
ഞങ്ങളാ സ്നേഹഗാന ധാര
വിശ്വമാകവേ പുൽകി 
നിൽക്കുമാ ജീവരാഗ ധാര
അഴലാഴി പോലെ
തൊഴുകൈകളോടെ
ആ പ്രേമ മന്ത്രമുരുവിട്ടു 
ഞങ്ങൾ പാടുന്നു

ഹൃദയഗീതമായ് കേൾപ്പു 
ഞങ്ങളാ സ്നേഹഗാന ധാര

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.