ചിറകാർന്ന മൗനം | Chirakarnna Mounam Lyrics | Calendar Malayalam Movie Songs Lyrics


 
ചിറകാർന്ന മൗനം 
ചിരിയിൽ ഒതുങ്ങി
മനസമ്മതം നീ 
മിഴിയാലെ ഓതി
കളിവാക്കു ചൊല്ലി 
കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് 
ഇതിയോനുമുണ്ടേ
തിങ്കൾ തുളുമ്പും 
അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ 
വിടരും കൽഹാരം

ചിറകാർന്ന മൗനം 

ഹൃദയം കവർന്നൂ 
അഴകുള്ള നാണം
ഷാരോൺ കിനാവിലെ 
മാതളം പൂത്തു
പ്രേമം പകർന്നൂ 
അഭിഷേക തൈലം
സീയോൺ തടങ്ങളിൽ 
സൗരഭ്യമൂർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു 
മാധുര്യ തീർത്ഥം

ചിറകാർന്ന മൗനം 

ഫറവോന്റെ തേരിൽ 
പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ 
വാഴ്ത്തുന്നു നിന്നെ
ശരപ്പൊളി മാല്യം 
അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ 
നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ 
പകരുന്ന നേരം
അനുരാഗമന്ന 
ഉതിരുന്നു മണ്ണിൽ

ചിറകാർന്ന മൗനം 
ചിരിയിൽ ഒതുങ്ങി
മനസമ്മതം നീ 
മിഴിയാലെ ഓതി
കളിവാക്കു ചൊല്ലി 
കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് 
ഇതിയോനുമുണ്ടേ
തിങ്കൾ തുളുമ്പും 
അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ 
വിടരും കൽഹാരം

ചിറകാർന്ന മൗനം 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.