കൊഞ്ചി കൊഞ്ചി | Konchi Konchi Lyrics | Colours Malayalam Movie Songs Lyrics


 
കൊഞ്ചി കൊഞ്ചി 
കൂവടി പഞ്ചാരപനങ്കിളി
കൊലുസിട്ടു കിലുങ്ങുന്ന് കാറ്റ്
തങ്കക്കൊലുസിട്ടു പറക്കുന്ന പാട്ട്
നിന്റെ കിന്നാരച്ചിരി കണ്ടു 
കണ്ണാടി വരയ്ക്കുന്ന
ചിലമ്പിട്ടു തുളുമ്പുന്ന പ്രായം
രണ്ട് കുറുമ്പികൾ 
തുടി തുള്ളും പ്രായം

പൂക്കാലം പൂക്കാലം 
കണ്മുന്നിൽ പൂത്താലം
പൂക്കാലം പൂക്കാലം 
കണ്മുന്നിൽ പൂത്താലം

അമ്പിളീ തുമ്പി പോരാമോ 
കുമ്പിളിൽ തേനോ സമ്മാനം
അമ്പിളീ തുമ്പി പോരാമോ 
കുമ്പിളിൽ തേനോ സമ്മാനം
എന്റെ കുഞ്ഞമ്മക്കിളി മിണ്ടൂല്ലല്ലോ 
മഞ്ചാടി മണിക്കുടമേ
പൊന്നൂഞ്ഞാലമേൽ മഞ്ഞാടവേ 
നൂപുരങ്ങൾ
ചേർന്നുണർന്ന നറുമൊഴി

മംഗളപക്ഷി പാടാമോ 
ചന്ദനത്താലം നീട്ടാമോ
മംഗളപക്ഷി പാടാമോ 
ചന്ദനത്താലം നീട്ടാമോ
എന്റെ കുഞ്ഞാറ്റകിളി 
കൂടേറിയോ
പൊന്നാമ്പലിലക്കുരുന്നിൽ 
പൂ പൊന്നല്ലയോ മേഘങ്ങളിൽ
മിന്നൽ നൂലു പോലെ 
നെയ്ത മഴമൊഴി

കൊഞ്ചി കൊഞ്ചി 
കൂവടി പഞ്ചാരപനങ്കിളി
കൊലുസിട്ടു കിലുങ്ങുന്ന് കാറ്റ്
തങ്കക്കൊലുസിട്ടു പറക്കുന്ന പാട്ട്
നിന്റെ കിന്നാരച്ചിരി കണ്ടു 
കണ്ണാടി വരയ്ക്കുന്ന
ചിലമ്പിട്ടു തുളുമ്പുന്ന പ്രായം
രണ്ട് കുറുമ്പികൾ 
തുടി തുള്ളും പ്രായം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.