ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽകാവൽ താരം കൺ തുറന്നു നൽക്കിനാവിൻ രാവിൽ
മിഴിവാർന്ന നീലജാലകം തിരശ്ശീല നീക്കി നോക്കവേതാളിപൊന്നുമായ് വരും മിന്നാമിന്നിത്തുമ്പികൾവന്നു കണ്ടു താരാട്ടാനായ്
ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽ
ഒരു കൊച്ചു റാണിയായ് അരിമുല്ലപൂവു പോൽതാതപാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാംആരിരാരോ പാടീടാം നീയുറങ്ങാനോമലേനിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാനായ്
ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽ
ഒരുമിച്ചു പാടുവാൻ ഒരു നല്ല ഗീതകംദേവരാഗ വീണ തൻ തന്ത്രി മീട്ടി തന്നിടാംതൂനിലാവിൻ നൂലിനായ് തൂവലൊന്നു തുന്നവേപാതിരാപ്പൈങ്കിളി വന്നു കണ്ടു താരാട്ടാനായ്
ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽകാവൽ താരം കൺ തുറന്നു നൽക്കിനാവിൻ രാവിൽ
LYRICS IN ENGLISH
No comments
Post a Comment