Vaaleduthaal Lyrics | വാളെടുത്താലങ്കക്കലി | Meesha Madhavan Movie Songs Lyrics


 
വാളെടുത്താലങ്കക്കലി 
വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി
കുറുമ്പു വന്നാൽ കറുമ്പനെലി
കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ

മഠയന്റെ മകളേ ഒടിയെന്റെ കരളേ
ഉടയവനിവനോടിനിയുരിയാടരുതേ
പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു 
നീ തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താലങ്കക്കലി 
വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി

മീശക്കാരൻ മാധവനു ദോശ തിന്നാനാശ 
ഹായി ഹായി
ദോശ വാങ്ങാൻ കാശിനായി 
തപ്പി നോക്കി കീശ ഹായി ഹായി

പൊട്ടു വെച്ചോരാട്ടക്കാരീ ഒട്ടകം പോലോട്ടക്കാരീ
തണ്ടൊടിഞ്ഞ കണ്ടാമുണ്ടീ വായാടീ
മീശ വെച്ചാലാണാവില്ല കാശടിച്ചാലാണാവില്ല
വാലു പോയൊരീനാമ്പേച്ചീ മൂരാച്ചീ
ഉശിരിട്ടു കളിച്ചാൽ കശക്കി ഞാനെറിയും
തിരുമല മുരുകാ വേലു കടം തരണം
ചടുകുടു ചാമുണ്ഡിയേ നിനക്കിന്നു മരണം
മുരുകന്റെ മകനോ മയിലിന്റെ കസിനോ
പുലിയുടെ വലിയാങ്ങളയിവനാരെടാ ഹോയ്

അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

തന്തയുടെ തങ്കക്കട്ടീ തള്ളയുടെ പൂച്ചക്കുട്ടീ
നാട്ടുകാർക്ക് മുന്നില്‍പ്പെട്ടാൽ മൂധേവീ
കായം കുളം നാട്ടിലുള്ള 
കൊച്ചുണ്ണി തൻ മച്ചുനനേ
കാശടിച്ചു മാറ്റാൻ വരും കാർക്കോടാ
തറുതല പറഞ്ഞാൽ ഉറുമികൊണ്ടരിയും
കളരിയില്‍ കളിച്ചാല്‍ ചുരികകൊണ്ടെറിയും
ഉശിരുള്ളൊരുണ്ണൂലിയേ നിനക്കിന്നു മരണം
പടവെട്ടിപ്പയറ്റാൻ ഉദയനക്കുറുപ്പോ
ചന്തുവിന്റെ പതിവായൊരു 
ചതിവേണ്ടെടാ ഹൊയ്

അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താലങ്കക്കലി 
വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി
കുറുമ്പു വന്നാൽ കറുമ്പനെലി
കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ

മഠയന്റെ മകളേ ഒടിയെന്റെ കരളേ
ഉടയവനിവനോടിനിയുരിയാടരുതേ
പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു 
നീ തിന്തകത്തിന്തകത്തോം

അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം 
ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.