താനേ പാടും വീണേ | Thane Padum Veene Lyrics | Arabhikatha Movie Songs Lyrics


 
താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം 
പറയാന്‍ ശ്രുതിസാന്ദ്രം

നിറ ചെങ്കതിര്‍ തൂകിയെന്‍ 
കനവായ് അരികില്‍ വരൂ
ഒത്തു നിന്നീ പാടം കൊയ്യാന്‍ 
എന്‍ സ്‌നേഹഗായികേ

താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം 
പറയാന്‍ ശ്രുതിസാന്ദ്രം

ചീനപ്പട്ടും ചുറ്റി 
സന്ധ്യാവാനില്‍ നില്‍പ്പൂ
ചിരി തൂകും പൊന്നരിവാള്‍
നീയെന്നുള്ളില്‍ നില്‍പ്പൂ‍
പീലിപ്പൂവും ചൂടി
നിറ ദീപത്താലവുമായി
കിനാവിന്റെ വാതില്‍ വന്നു 
മെല്ലെ നീ തുറന്നൂ
നിലാവുള്ള രാവായ് 
തീര്‍ന്നെന്‍ ഹൃദയം
എന്‍ സ്‌നേഹഗായികേ

താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം 
പറയാന്‍ ശ്രുതിസാന്ദ്രം

ഇല്ലത്തമ്മയ്‌ക്കുള്ളില്‍ 
വെള്ളിക്കിണ്ണം തുള്ളും
നിന്നോമല്‍ ചിരി കണ്ടാല്‍ 
നുള്ളി കള്ളം ചൊല്ലി
എന്നുള്ളത്തില്‍ പൊങ്ങി 
മറയല്ലേ നീയൊരു നാള്‍
വിഷാദത്തിന്‍ വേനല്‍ 
മെല്ലെമെല്ലെ പോയ്‌ മറഞ്ഞൂ
തുഷാരാര്‍ദ്രരാവായ് തീര്‍ന്നെന്‍ 
ഹൃദയം സ്‌നേഹഗായികേ

താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം 
പറയാന്‍ ശ്രുതിസാന്ദ്രം

നിറ ചെങ്കതിര്‍ തൂകിയെന്‍ 
കനവായ് അരികില്‍ വരൂ
ഒത്തു നിന്നീ പാടം കൊയ്യാന്‍ 
എന്‍ സ്‌നേഹഗായികേ

താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം 
പറയാന്‍ ശ്രുതിസാന്ദ്രം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.