Kunnin Mele Lyrics | കുന്നിന്‍മേലേ | Agninakshathram Malayalam Movie Songs Lyrics


 
കുന്നിന്‍മേലേ 
പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ 
പൊന്നും നൂലൂഞ്ഞാല്‍
പേരാലിന്‍ തേന്‍തളിരേ 
തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ 
കാറ്റില്ലയോ

കുന്നിന്‍മേലേ 
പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ 
പൊന്നും നൂലൂഞ്ഞാല്‍

പോകില്ലേ പൊന്‍സൂര്യനും 
തേയില്ലേ പൂന്തിങ്കളും
ഏതോ വിരല്‍ത്തുമ്പിലെ 
ആടും കളിപ്പാവകള്‍
മാനത്തെ മാരിപ്പൂവില്ലും 
മായാതിരിക്കാറില്ലല്ലോ

കുന്നിന്‍മേലേ 
പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ 
പൊന്നും നൂലൂഞ്ഞാല്‍

ഉണ്ടായതേതാകിലും 
ഇല്ലാതെയാകില്ലയോ
കണ്ണിനു കണ്ണാകിലും 
കാണാതെ പോകില്ലയോ
കാരുണ്യവാനായ ദൈവം 
കാണാതിരിക്കില്ല ഒന്നും

കുന്നിന്‍മേലേ 
പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ 
പൊന്നും നൂലൂഞ്ഞാല്‍
പേരാലിന്‍ തേന്‍തളിരേ 
തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ 
കാറ്റില്ലയോ

കുന്നിന്‍മേലേ 
പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ 
പൊന്നും നൂലൂഞ്ഞാല്‍

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.