Pranayini Njan Lyrics | പ്രണയിനി ഞാൻ | Akale Malayalam Movie Songs Lyrics


 
പ്രണയിനി ഞാൻ 
നിൻ പ്രമദവത്തിൽ
ഒരുമഴവില്ലായ് 
ഞാൻ വിരിയുകയല്ലേ
അധരപുടങ്ങളിൽ നിന്നും
അമൃതപരാഗം ചൊരിയും

കിളിയുടെ ഈറൻ 
മൊഴികളുമായ്
പുലർവെയിൽ കൂടെ വന്നു
ചിരിയുടെ തൂവൽ 
തളിരുകളോടെ
അരികിൽ നീ ചാരി നിന്നു
പ്രിയതരമേതോ അസുലഭരാഗം
പകരുകയായ് ഞാൻ നിന്നിൽ

നഖമുനയാൽ നിൻ 
കവിളിണനുള്ളാൻ
പകലൊളി പാറിവന്നു
മഷിയെഴുതാതെ 
മുകിലലയോലും
മിഴികളിൽ ഉമ്മ നൽകും
ഋതുമതിയാം നിൻ 
ഹൃദയ നിലാവിൽ
ശലഭമുറങ്ങുകയാവാം

ഒരു മഴവില്ലായ് ഞാൻ 
വിരിയുകയല്ലേ
അധരപുടങ്ങളിൽ നിന്നും
അമൃതപരാഗം ചൊരിയും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.