Viral Thottal Viriyunna Lyrics In Malayalam | വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ


 
വിരൽ തൊട്ടാൽ 
വിരിയുന്ന പെൺപൂവേ

വിരൽ തൊട്ടാൽ 
വിരിയുന്ന പെൺപൂവേ
കുളിർ‌മഞ്ഞിൽ കുറുകുന്ന 
വെൺപ്രാവേ
ഒന്നു കണ്ടോട്ടെ ഞാൻ
മെയ്യിൽ തൊട്ടോട്ടെ ഞാൻ
നിനക്കെന്തഴകാണഴകേ
നിറവാർമഴവിൽച്ചിറകേ
നിനവിൽ വിരിയും നിലവേ

വിരൽ തൊട്ടാൽ 
വിരിയുന്ന പെൺപൂവേ

നെഞ്ചിൽ തഞ്ചി 
നിന്റെ കൊഞ്ചൽ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണിൽ മിന്നി 
കനൽ മിന്നൽ‌നാളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാൻ 
നിന്നെ തലോടാൻ
ചുണ്ടോടു ചുണ്ടിൽ 
തേനുണ്ടുപാടാൻ
മോഹിച്ചു നില്പാണു ഞാൻ
നിനക്കെന്തഴകാണഴകേ
നിറവാർ മഴവിൽച്ചിറകേ
നിനവിൽ വിരിയും നിലവേ

തെന്നും തെന്നൽ 
നിന്റെ കാതിൽ ചൊല്ലി
ഏതോ ശൃംഗാരസല്ലാപങ്ങൾ
വിണ്ണിൽ ചിന്നും 
നൂറു വെൺ‌താരങ്ങൾ
നിന്റെ കൺകോണിൽ മുത്തംവെച്ചു
ആരും മയങ്ങും ആവാരം‌പൂവേ
ആറ്റോരമാരെ നീ കാത്തുനില്പൂ
നീയെന്റെ നീലാംബരി
നിനക്കെന്തഴകാണഴകേ
നിറവാർ മഴവിൽച്ചിറകേ
നിനവിൽ വിരിയും നിലവേ

വിരൽ തൊട്ടാൽ 
വിരിയുന്ന പെൺപൂവേ
കുളിർ‌മഞ്ഞിൽ കുറുകുന്ന 
വെൺപ്രാവേ
ഒന്നു കണ്ടോട്ടെ ഞാൻ
മെയ്യിൽ തൊട്ടോട്ടെ ഞാൻ
നിനക്കെന്തഴകാണഴകേ
നിറവാർമഴവിൽച്ചിറകേ
നിനവിൽ വിരിയും നിലവേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.