Panineer Poovithalil Lyrics | പനിനീർ പൂവിതളിൽ | Sarvakalasala Movie Songs Lyrics



പനിനീർ പൂവിതളിൽ
ഇടറും തേന്‍‌കണമോ
ഇളമാന്‍ ‌കണ്‍കളിയില്‍
വിരിയും പൂങ്കനവോ

പനിനീർ പൂവിതളിൽ
ഇടറും തേന്‍‌കണമോ

ഈ വസന്തവനിയില്‍
മണം വാരിവീശും വഴിയില്‍
പുളകങ്ങളെന്നെ പൊതിഞ്ഞു
മനസ്സില്‍ കൊഞ്ചും
കുളിര്‍ന്നൊരീണം മറന്നു

മൊഴിയില്‍ നീ പൊരുളായ്
മിഴിയില്‍ നീ നിറവായ്
അരികില്‍ നീ തണലായ്
പിരിയാതെന്‍ നിഴലായി

പനിനീർ പൂവിതളിൽ
ഇടറും തേന്‍‌കണമോ

നീ കനിഞ്ഞ വരമായ്
സുഖം നീന്തിവന്ന വരവായ്
മധുമാരി ചുറ്റും മൊഴിഞ്ഞു
തളിര്‍ക്കും നെഞ്ചില്‍
തരിക്കും മോഹം പതഞ്ഞു

പനിനീർ പൂവിതളിൽ
ഇടറും തേന്‍‌കണമോ
ഇളമാന്‍ ‌കണ്‍കളിയില്‍
വിരിയും പൂങ്കനവോ

പനിനീർ പൂവിതളിൽ
ഇടറും തേന്‍‌കണമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.