Oru Dalam Mathram Lyrics | ഒരു ദലം മാത്രം | Jalakam Movie Songs Lyrics



ഒരു ദലം ഒരു ദലം മാത്രം
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍
കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി വര്‍ണ്ണമായി
ഒരു മണ്‍ചുമരിന്റെ
നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു
ഒരു മണ്‍ചുമരിന്റെ
നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.