Paikkurumbiye Meykkum Lyrics - Gramaphone Movie Songs Lyrics

Paikkurumbiye Meykkum Lyrics In Malayalam - പൈക്കറുമ്പിയെ മേയ്ക്കും വരികൾ


 
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന 
സുൻ സുനനന സുൻ സുനനന

പൈക്കറുമ്പിയെ മേയ്ക്കും 
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
മധുവിധു കാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ 
നീ വിരിഞ്ഞു നിൽക്കയല്ലേ

പൈക്കറുമ്പിയെ മേയ്ക്കും 
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ

ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ്
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ്
കല്ലു വെച്ച കമ്മലിന്മേൽ 
ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ 
കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ 
മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ 
മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ 
കൺ കവർന്ന പെണ്ണേ 
പൂവണിഞ്ഞ രാത്രിമുല്ലേ 

പൈക്കറുമ്പിയെ മേയ്ക്കും 
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ

കണ്ണാടിക്കസവാൽ മൂടും 
കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ്
കണ്ണാടിക്കസവാൽ മൂടും 
കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ്

ചെണ്ടുമണിച്ചുണ്ടിണയിലെ 
ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ 
മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ 
നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് 
മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ 
കൺ കവർന്ന പെണ്ണേ 
കൊലുസണിഞ്ഞ രാകുളിരേ

പൈക്കറുമ്പിയെ മേയ്ക്കും 
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
മധുവിധു കാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ 
നീ വിരിഞ്ഞു നിൽക്കയല്ലേ

പൈക്കറുമ്പിയെ മേയ്ക്കും 
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
Theme images by imacon. Powered by Blogger.