Nenjudukkinte Lyrics - നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ

Nenjudukkinte Thalathudippil Lyrics In Malayalam - നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ


 
നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

സുഖത്തിലല്ലാ ദു:ഖത്തിലല്ലോ
പാട്ടേ നിന്റെ മണി കിലുക്കം
പാട്ടേ നിന്റെ മണി കിലുക്കം

നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

അച്ഛനില്ലാതെ അമ്മയില്ലാതെ 
താനേ പിറന്നവളേ
പാട്ടേ താനേ പിറന്നവളേ
മനസ്സിനുള്ളിൽ കുടിയിരിയിക്ക്
മനസ്സിനുള്ളിൽ കുടിയിരിയിക്ക്
കരളിലെ കനൽ കെടുത്ത് നീയെൻ
കരളിലെ കനൽ കെടുത്ത്

നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

കൊടും വേനലിൽ ചെടികൾ പോലെ
ഞാനും കിനാവുകളും ഓ 
ഞാനും കിനാവുകളും
ചിലപ്പോൾ പൂക്കും ചിലപ്പോൾ വാടും
ചിലപ്പോൾ പൂക്കും ചിലപ്പോൾ വാടും
ചിലപ്പോൾ മണ്ണടിയും കാറ്റേ
അതു കണ്ട് നീ ചിരിക്കും

നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

സുഖത്തിലല്ലാ ദു:ഖത്തിലല്ലോ
പാട്ടേ നിന്റെ മണി കിലുക്കം
പാട്ടേ നിന്റെ മണി കിലുക്കം

നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ
നൊമ്പരങ്ങൾ പാടാം ഞാൻ
നൊമ്പരങ്ങൾ പാടാം ഞാൻ

No comments

Theme images by imacon. Powered by Blogger.