Kadhayile Rajakumariyum Lyrics | Kalyanaraman Movie Song Lyrics

Kadhayile Rajakumariyum Lyrics In Malayalam - കഥയിലെ രാജകുമാരിയും വരികൾ


 
യാ ദേവി സർവ്വ ഭൂതേഷു 
പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ 
നമസ്‌തസ്യൈ നമോ നമഃ

കഥയിലെ രാജകുമാരിയും 
ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളി-
ലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു 
ഈ അമ്പലക്കൽപ്പടവിൽ

കഥയിലെ രാജകുമാരിയും 
ഗോപകുമാരനുമൊന്നാവാൻ

ശ്രീലകം വാഴുന്ന ദേവീ 
പ്രാണമന്ത്രമുണർത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹ-
മനസ്സുകൾക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങൾ 
തൊഴുകൈ നാളങ്ങൾ
അതുകണ്ടു കൈനീട്ടി 
തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു 
പൂന്തോണിയെത്തി

കഥയിലെ രാജകുമാരിയും 
ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളി-
ലവരൊഴുക്കീ ദീപങ്ങൾ

ആവണിത്താലങ്ങളേന്തി 
രാ‍ഗതാളം തുടിക്കുന്ന രാവിൽ
രാജകുമാരിക്കും ഗോപകുമാരനും 
മാംഗല്യമായി
പന്തലിട്ട് പൊൻ‌മേഘം 
കണ്ണെഴുതി കാർമേഘം
പൊട്ടുതൊട്ട് പൂത്താ‍രം 
മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാർത്തിയ 
കല്യാണമായി

കഥയിലെ രാജകുമാരിയും 
ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളി-
ലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു 
ഈ അമ്പലക്കൽപ്പടവിൽ

കഥയിലെ രാജകുമാരിയും 
ഗോപകുമാരനും ഒന്നായി
വരമായ്  പൊന്നോളങ്ങളില്‍ 
ആയിരമായിരം ദീപങ്ങള്‍

No comments

Theme images by imacon. Powered by Blogger.