Mutharam Muthunde Song Lyrics - മുത്താരം മുത്തുണ്ടേ - Mr Butler Malayalam Movie Song Lyrics


 
മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ

അമ്പിളി മഞ്ചലിലേറാം തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ

ആരാരും കാണാതെ എൻ
ആത്മാവിൽ ചേക്കേറി നീ
ആലോലം പൂമ്പൊയ്കയിൽ
പൊന്നാമ്പൽ പൂവായ് നീ

വെണ്ണിലാക്കുമ്പിളിൽ മഞ്ഞുനീർത്തുള്ളിയായി
മാരിവിൽ ചില്ലമേൽ തൂമലർത്തെന്നലായ്
എന്നുള്ളിൽ പൂ മൂടും സ്വപ്നങ്ങളേ
എങ്ങെങ്ങും നിറമേകും വർണ്ണങ്ങളേ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ

കണ്ണാടിക്കൂടാരത്തിൽ മിന്നാമിനുങ്ങോ മിന്നീ
ചിന്ദൂരപ്പൂമൈന തൻ ചിങ്കാരത്തൂവൽ ചിന്നീ
എന്തിനെൻ കൂട്ടിലെ കുഞ്ഞുപൂത്തുമ്പിയെ
മൺ വെയിൽ നൂലു കൊണ്ടാർദ്രമായി പിന്നീ നീ
അന്നാരം പുന്നാരം താരാട്ടാനോ
അണിയാരം ചിറകാട്ടി തീ കൂട്ടാനോ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
അമ്പിളി മഞ്ചലിലേറാം തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.