Mayiladum Kunninmel Lyrics - മയിലാടും കുന്നുമ്മേൽ - Nadan Pennum Nattupramaniyum Songs Lyrics


 
മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്
കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്

മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്

പൊന്നും നൂലിൽ ആലില മിന്നും
പവിഴമണിത്താലി
കാതിൽ ചേർന്നാൽ കാകളി മൂളൂം
കനകലോലാക്ക്
കാക്കാത്തി കൈ നോക്കാനിരുന്നില്ലേ
കല്യാണം കൂടാനിരുന്നില്ലേ
പണയം നൽകാൻ പ്രണയഗീതം ഞാൻ ഓ

മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്

ഒന്നാം നാളിൽ ഓമനരാവിൽ
ഒരുങ്ങി വരുകില്ലേ
പൂവിൽ ചായും കാറ്റിൻ കൈകൾ
പുടവ ഞൊറിയില്ലേ
മന്ദാരം നിൻ മുന്നിൽ മഷിക്കൂട്
മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട്
പകരം തരുമോ പഴയ സ്നേഹം നീ ഓ

മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്
കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്

മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.