മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തൽ
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തൽ
മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തൽ
പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ്
തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
താരം കൊരുക്കും നിൻ തൂവൽ കിനാവ്
ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തൽ
മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
മേഘം മെനഞ്ഞു നിൻ മിന്നാര തേര്
മാലാഖപ്പെണ്ണിനായി മധുമാസത്തേര്
സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ
സംഗീതമോടെ നിൻ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തൽ
മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം
LYRICS IN ENGLISH
No comments
Post a Comment