കണ്ണിൽ കാശിത്തുമ്പകൾ
കവിളിൽ കാവല്‍ത്തുമ്പികള്‍
കണ്ണിൽ കാശിത്തുമ്പകൾ
കവിളിൽ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയിൽ
മധുവസന്തം നീ
കണ്ണിൽ കാശിത്തുമ്പകൾ
കവിളിൽ കാവല്ത്തുമ്പികൾ
മഞ്ഞിലുലാവും സന്ധ്യയിൽ
മധുവസന്തം നീ
വാര്തിങ്കൾ മാളികയിൽ
വൈഡൂര്യയാമിനിയിൽ
മിന്നുന്നുവോ നിന് മുഖം
മിന്നുന്നുവോ നിന് മുഖം
കാറ്റിന്റെ ചുണ്ടിലെഴും
പാട്ടിന്റെ പല്ലവിയില്
കേള്ക്കുന്നുവോ നിന്‍ സ്വരം
കേള്ക്കുന്നുവോ നിന്‍ സ്വരം
ഒരു വെണ്ചിറകിൽ പനിനീര്മുകിലായ്
പൊഴിയാമഴതൻ പവിഴം നിറയാന്‍
ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
കൂടെ പോന്നോട്ടേ
കണ്ണിൽ കാശിത്തുമ്പകൾ
കവിളിൽ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയിൽ
മധുവസന്തം നീ
ആലോല നീലിമയിൽ
ആനന്ദചന്ദ്രികയിൽ
രാഗാര്ദ്രമായ് നിന് മനം
രാഗാര്ദ്രമായ് നിന് മനം
മാനത്തെ മണ്ചിമിഴില്
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
മായുന്നുവോ നീ സ്വയം
ഒരു പൊന്‍വെയിലിന്‍ മഴവില്‍ക്കസവായ്
ഒഴുകും പുഴതൻ അല നീ ഞൊറിയാൻ
ഒരു മായക്കാറ്റിന് മണിവിരലായ് ഞാൻ
നിന്നെ തൊട്ടോട്ടേ
കണ്ണിൽ കാശിത്തുമ്പകൾ
കവിളിൽ കാവല്ത്തുമ്പികൾ
മഞ്ഞിലുലാവും സന്ധ്യയിൽ
മധുവസന്തം നീ
LYRICS IN ENGLISH
No comments
Post a Comment