Chellakatte Chollu Chollu Lyrics - ചെല്ലക്കാറ്റെ ചൊല്ല് - Kochu Kochu Santhoshangal Movie Songs Lyrics


 
ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്
അത്തിമരത്തിലെ കൊച്ചു കിളിക്കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റുപെരുകണ പൊന്‍മയില്‍ പീലിയോ

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്

കുട്ടി കുറുകുറുമ്പി വന്നുകെട്ടിപ്പിടിക്കും 
കാണാ കതകടയ്ക്കും നീ
ചെറുതകൃതികളില്‍ പൂമഴ പൊഴിക്കും 
പൂന്തേന്‍ നുകര്‍ന്നോടിമറയും
ഇളനീര്‍ തുള്ളി കനവില്‍ തൂവി 
പാടി സ്നേഹപ്പൂതുമ്പി
ചിറകില്‍ വെണ്‍ചിറകില്‍ പറക്കാന്‍ ഒരു മോഹം
നിന്റെ വികൃതിയില്‍ മുഴുകുമ്പോള്‍ അതിമധുരം

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്

മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും 
കണ്ണീര്‍കുടമുടയ്ക്കും നീ
വീണക്കമ്പിയുണര്‍ത്തും താളം തട്ടി തുടിക്കും 
നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ
ഇളമാന്‍ കുഞ്ഞായ്‌ നൃത്തം വയ്ക്കും 
എന്റെ മുന്നില്‍ ഓടിവരും
പറയാ കഥ പോലെ പാടാചിന്തു പോലെ
നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല് നില്ല് ചിത്തിരക്കയ്യിലെന്തുണ്ട്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.