മുകിലേ മുകിലേ | Mukile Mukile Lyrics | Keerthichakra Malayalam Movie Songs Lyrics


 
മുകിലേ മുകിലേ 
നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ 
കുഞ്ഞു രാക്കിളി
പുഴയും മഴയും 
പുലർക്കാലവും
ഇന്നവളെ കളിയാക്കും 
മഞ്ഞു പാട്ടുമായ്
മഹിമായെൻ പൂമിഴിയോടെ
വിഷുനാളിൽ 
കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരൂ 
അഴകിൻ തെന്നലേ

മുകിലേ മുകിലേ 
നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ 
കുഞ്ഞു രാക്കിളി
പുഴയും മഴയും 
പുലർക്കാലവും
ഇന്നവളെ കളിയാക്കും 
മഞ്ഞു പാട്ടുമായ്

നെല്ലിമരം ചില്ലകളാൽ 
കായ് മണി തന്നൂ
മുല്ലകൾ നിൻ മുടിയഴകിൽ
മുത്തുകളെല്ലാം കോർത്തു തന്നൂ
നിൻ കവിളിൽ 
എനിക്കു മാത്രം 
തനിച്ചു കാണാൻ
പൊന്നുരുകും കുരുന്നു- 
മറുകൊന്നെറിഞ്ഞു തന്നൂ
വിദൂരതാരം വിദൂരതാരം 
വിദൂരതാരം

ഉണ്ണിയൊരാൾ നിൻ മനസ്സിൽ 
പാൽമണമായ്
പാണനൊരാൾ നന്തുണിയിൽ
പഴയൊരു പാട്ടിൻ ശീലു തന്നു
നിൻ കനവിൽ 
എനിക്കു മാത്രം 
പുതച്ചുറങ്ങാൻ നെയ്തു തരും
നിലവ് കസവാൽ മെനഞ്ഞ മൗനം
വിദൂരമേഘം വിദൂരമേഘം 
വിദൂരമേഘം

മുകിലേ മുകിലേ 
നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ 
കുഞ്ഞു രാക്കിളി
പുഴയും മഴയും 
പുലർക്കാലവും
ഇന്നവളെ കളിയാക്കും 
മഞ്ഞു പാട്ടുമായ്
മഹിമായെൻ പൂമിഴിയോടെ
വിഷുനാളിൽ 
കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരൂ 
അഴകിൻ തെന്നലേ

മുകിലേ മുകിലേ 
നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ 
കുഞ്ഞു രാക്കിളി
പുഴയും മഴയും 
പുലർക്കാലവും
ഇന്നവളെ കളിയാക്കും 
മഞ്ഞു പാട്ടുമായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.