Onnaman Movie Song Lyrics In Malayalam - മിഴിയിതളിൽ നിലാ വരികൾ
മിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോമിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോവെൺപകൽ പൊൻവിരൽ കുടഞ്ഞനിൻപൂങ്കവിൾ മുല്ലകൾ തലോടിടാംഈറൻ സന്ധ്യകൾ കവർന്ന നിൻഇമകളിലുമ്മകൾ പൊതിഞ്ഞിടാംപറയൂ നിന്റെ പരിഭവമെന്തിനിനിയും
മിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോ
തിങ്കൾ പൊൻകല വിടർന്നൊരെൻ നിലാമൗലിയിൽമുകിൽ ഗംഗയല്ലേ നീ വരൂ ഗൗരിയായ്ആദിയുഷസ്സിൻ ദളങ്ങളിൽ പകൽ മാത്രയിൽതപം ചെയ്തു തേടി നിൻ മദോന്മാദം ഞാൻമുളംകാട് പാടുമ്പോൾ അതിൽ നിൻ സ്വരംമഴക്കാറു മായുമ്പോൾ അതിൽ നിൻ മുഖം
മിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോ
പിച്ചള വളകളണിഞ്ഞൊരെൻ തളിർക്കൈകളാൽസ്വരം നെയ്തു നിന്നെ ഞാൻ ഗന്ധർവനാക്കിപാൽക്കടലലകൾ ഞൊറിഞ്ഞ നിൻ നിലാചേലയിൽഉടൽ മൂടി നില്പൂ നീ ശിലാശില്പമായ്ഹിമപ്പക്ഷി ചേക്കേറും മരച്ഛായയിൽപറന്നെത്തിടാം പൊന്നേ ഇലത്തൂവലായ്
മിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോമിഴിയിതളിൽ നിലാ മലരിതളോഇളവെയിലിൽ തുളുമ്പും തളിർമഴയോവെൺപകൽ പൊൻവിരൽ കുടഞ്ഞനിൻപൂങ്കവിൾ മുല്ലകൾ തലോടിടാംഈറൻ സന്ധ്യകൾ കവർന്ന നിൻഇമകളിലുമ്മകൾ പൊതിഞ്ഞിടാംപറയൂ നിന്റെ പരിഭവമെന്തിനിനിയും
No comments
Post a Comment