വികാര നൗകയുമായ്‌ ഗാനത്തിന്റെ വരികള്‍ - Vikara Naukayumai Lyrics Malayalam


 
വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

വെണ്‍നുര വന്നു തലോടുമ്പോള്‍
തടശിലയലിയുകയായിരുന്നോ
വെണ്‍നുര വന്നു തലോടുമ്പോള്‍
തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍
ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍
മറയുകയായിരുന്നോ

രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍
കൗതുകമുണരുകയായിരുന്നു
ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍
കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും
വെറുതേ മറഞ്ഞേനേ

രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

LYRICS IN ENGLISH

Theme images by imacon. Powered by Blogger.