ഇന്ദുമുഖീ ബാലേ | Indumukhi Bale Lyrics | Ayur Rekha Malayalam Movie Songs Lyrics


 
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ 
സാന്ദ്രരാഗം പോലെ
ചെമ്പകങ്ങൾ പൂക്കും 
എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൻ ചന്ദ്രിക പോലെ

ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ 
സാന്ദ്രരാഗം പോലെ
ചെമ്പകങ്ങൾ പൂക്കും 
എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൻ ചന്ദ്രിക പോലെ

സ്നേഹദൂതുമായ് നിന്റെ നീൾമിഴി
ഏതു ജാലകം തേടുന്നു
കിനാക്കൾ വിപഞ്ചി മീട്ടുന്നു
മനസ്സിൽ മയിലുകളാടുന്നു
നിനക്കായ് വിരുന്നൊരുക്കീ ഞാൻ
നിറച്ചൂ മധുചഷകം തോഴീ
ഓ ഓ പ്രമദം തേടും
ഓ ഓ പ്രണയിനീ നീ പോരൂ

ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ 
സാന്ദ്രരാഗം പോലെ
ചെമ്പകങ്ങൾ പൂക്കും 
എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൻ ചന്ദ്രിക പോലെ

ദേവനന്ദിനീ നീ തിരഞ്ഞിടും
പ്രേമമാനസൻ ആരാരോ
നിലാവിൻ നിറന്ന പൂമ്പട്ടിൽ
സഖീ നിൻ അഴകെഴുമാ രൂപം
വരയ്ക്കാൻ വസന്തപുഷ്പങ്ങൾ
നിരത്തീ പ്രിയതരവർണ്ണങ്ങൾ
ഓ ഓ പ്രമദവനം ചൂടും
ഓ ഓ സുമലളിതേ പോരൂ

ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ 
സാന്ദ്രരാഗം പോലെ
ചെമ്പകങ്ങൾ പൂക്കും 
എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൻ ചന്ദ്രിക പോലെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.