വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില്മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നുആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റ്
പൊഴിയുന്നു പനിനീരോ തേന്മാരി കുളിരോതെളിയുന്നു മഴവില്ലോ നിൻ മേനി തളിരോഇനിയുള്ള നിമിഷങ്ങൾ അളന്നെടുക്കാംഈ മനസ്സുകൾ പങ്കു വെയ്ക്കാംപുതുമഴത്തുള്ളിക്കിലുക്കവും മധുരിക്കും വസന്തവുംനമുക്കുള്ളതാണല്ലോ
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില്
ഒരു പനിനീർ ചെമ്പക മലരിൽ എൻ ഹൃദയമുറങ്ങിയുണർന്നുഈ ചന്ദന വീണ ചിരിക്കാൻ നിൻ തളിർ വിരലോടി നടന്നുമണിവാതിൽ ചാരുമോ മനസ്സമ്മതം തരാൻ
ഈ അലയും വഴികളിലെല്ലാം നീ തണലായ് കൂടെ വരില്ലേമിഴി നിറയും ഭംഗികളെല്ലാം നിൻ മിഴിയിൽ കോർത്തു തരില്ലേഇരവുകൾ പകലുകൾ തരം തിരിക്കാം ഈ പുഴയിൽ കുളിച്ചൊരുങ്ങാംഈ മഴത്തുള്ളിക്കിലുക്കവും ഇണക്കവും പിണക്കവുംനമുക്കുള്ളതാണല്ലോ
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില്
ഇനി വിടരും സന്ധ്യകളിലെല്ലാം നിൻ ചൊടികളിൽ വീണു മയങ്ങുംമധു നിറയും മലരുകളെല്ലാം നിൻ മെതിയടിയാകാൻ നോക്കുംപ്രിയ ശാരികേ വരൂ ഓ സ്വര ഗോപുരത്തിൽ നീഒരു പുലരിത്തളികയുമേന്തി ഇനി വരുമോ പുതിയൊരു പുണ്യംഅലകടലിൻ നീലിമയല്ലോ നിൻ മിഴിയിൽ ചേർത്തു ചന്തംവഴിമരത്തണലിന്റെ കുട നിവർത്താം മാനത്തു പടം വരയ്ക്കാംഈ മഴത്തുള്ളിക്കിലുക്കവും മണിമുത്തിൻ കുണുക്കവുംനമുക്കുള്ളതാണല്ലോ
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില്മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നുആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റ്
പൊഴിയുന്നു പനിനീരോ തേന്മാരി കുളിരോതെളിയുന്നു മഴവില്ലോ നിൻ മേനി തളിരോഇനിയുള്ള നിമിഷങ്ങൾ അളന്നെടുക്കാംഈ മനസ്സുകൾ പങ്കു വെയ്ക്കാംപുതുമഴത്തുള്ളിക്കിലുക്കവും മധുരിക്കും വസന്തവുംനമുക്കുള്ളതാണല്ലോ
LYRICS IN ENGLISH
No comments
Post a Comment