Konji Karayalle Lyrics - Poomukhapadiyil Ninneyum Kaathu Malayalam Movie Songs Lyrics

KØnji Karayallë Mizhikal Nanayallë
Ilamanamurukallë
KØnji Karayallë Mizhikal Nanayallë
Ilamanamurukallë
ëthØ Maunam ëngØ Thëngum Kadha Nëë AriyillayØ
KØnji Karayallë Mizhikal Nanayallë
Ilamanamurukallë

Pavizhangal PØzhiyunna Manassënkilum
KazhiyunnathØrukØØttil Nëë
Chuvarindranëëlangalanënkilum
Chirayaanathariyunnu Nëë
NØvin Maunam NirayumbØzhum
Naavil Gaanam PØzhiyunnallØ
Athukëlkkë ëda Nënjil Ariyaathë
Øru KØchu Nëduvëërpilurukunnu Njaanum

Øru Gadgadham PØlë AnubhØØthiyil
KØzhiyunna KulirØrma Nëë
Shruthisaagarathintë Chuzhiyil Swayam
Chitharunna Swarabindu Nëë
MØham MØØdum Hrudayaakaasham
MØØkam Pëyyum MazhayallØ Nëë
Mazhayëttu Nanayunna
Mizhivanchi Thuzhayunna
Chirakulla Malaranënnullam

KØnji Karayallë Mizhikal Nanayallë
Ilamanamurukallë
ëthØ Maunam ëngØ Thëngum Kadha Nëë AriyillayØ
KØnji Karayallë Mizhikal Nanayallë
Ilamanamurukallë Ilamanamurukallë
Ilamanamurukallë

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഏതോ മൗനം എങ്ങോ തേങ്ങും
കഥ നീ അറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ

പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും
കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും
ചിറയാണതറിയുന്നു നീ
നോവിന്‍ മൗനം നിറയുമ്പോഴും
നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍
കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം
ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം
മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഏതോ മൗനം എങ്ങോ തേങ്ങും
കഥ നീ അറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ 
Theme images by imacon. Powered by Blogger.