Kathirola Panthalorukki Lyrics - Peruvannapurathe Visheshangal Malayalam Movie Songs Lyrics
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ്
കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ്
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം
നാടാകെ പാടാന്‍ വായോ
കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ്
വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ
വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആനയുമമ്പാരിയും കൊണ്ടുവായോ
ആനയുമമ്പാരിയും കൊണ്ടുവായോ
കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ്
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം
നാടാകെ പാടാന്‍ വായോ
ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ
ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും
കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ്
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം
നാടാകെ പാടാന്‍ വായോ
നാടാകെ പാടാന്‍ വായോ
നാടാകെ പാടാന്‍ വായോ
LYRICS IN ENGLISH