Doore Oru Kurunnilam Lyrics | ദൂരേ ഒരു കുരുന്നിളം | Ente Veedu Appoontem Malayalam Movie Songs Lyrics


 
ദൂരേ ഒരു 
കുരുന്നിളം സൂര്യനായ്  
വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ്
വിരിയാന്‍ വെമ്പുന്നു നീ

മനസ്സില്‍ പിടയും 
കടലിന്നു പോലും 
പുതിയൊരു സ്നേഹ മുഖം

ദൂരേ ഒരു 
കുരുന്നിളം സൂര്യനായി 
വിരിയാന്‍ വെമ്പുന്നു നീ

നിറം ചാര്‍ത്തുവാന്‍ നിന്നേ 
വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം 
വിളിക്കുന്നുവോ

നിറം ചാര്‍ത്തുവാന്‍ നിന്നേ 
വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം 
വിളിക്കുന്നുവോ

നിനക്കുള്ളതല്ലേ പാടും 
ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിനക്കുള്ളതല്ലേ പാടും 
ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിലാവിന്‍റെ നൃത്താഞ്ജലി

ദൂരേ ഒരു 
കുരുന്നിളം സൂര്യനായ്  
വിരിയാന്‍ വെമ്പുന്നു നീ

വെയില്‍ത്തൂവലായി മഞ്ഞിന്‍ 
മണിപ്പൈതലായി മെല്ലേ
മയങ്ങുന്ന താരാട്ടായി 
തുളുമ്പുന്നു നീ

വെയില്‍ത്തൂവലായി മഞ്ഞിന്‍ 
മണിപ്പൈതലായി മെല്ലേ
മയങ്ങുന്ന താരാട്ടായി 
തുളുമ്പുന്നു നീ

നിനക്കുള്ളതല്ലേ പൂക്കും 
വാസന്ത പുഷ്പാഞ്ജലി
നിനക്കുള്ളതല്ലേ പൂക്കും 
വാസന്ത പുഷ്പാഞ്ജലി
കിനാവിന്‍റെ ദീപാഞ്ജലി

ദൂരേ ഒരു 
കുരുന്നിളം സൂര്യനായ്  
വിരിയാന്‍ വെമ്പുന്നു നീ

മനസ്സില്‍ പിടയും 
കടലിന്നു പോലും 
പുതിയൊരു സ്നേഹ മുഖം

ദൂരേ ഒരു 
കുരുന്നിളം സൂര്യനായി 
വിരിയാന്‍ വെമ്പുന്നു നീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.