Ninte Thumbu Kettiyitta Lyrics In Malayalam - Shalini Ente Koottukari Malayalam Movie Songs Lyrics

Ninte Thumbu Kettiyitta Lyrics - നിൻ തുമ്പുകെട്ടിയിട്ട വരികൾ


 
സുന്ദരീ ആ‍ സുന്ദരീ ആ‍ സുന്ദരീ
നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ

നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ
നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ 
സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ 
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ 
സുന്ദരീ

നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ
നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ
മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ 
സുന്ദരീ

നിൻ തുമ്പുകെട്ടിയിട്ട 
ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ
നീ വന്നൂ 
സുന്ദരീ സുന്ദരീ

No comments

Theme images by imacon. Powered by Blogger.