നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകുംകനക മയൂരം നീയാണെങ്കിൽ മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
ഇല പൊഴിയും ശിശിര വനത്തിൽ നീ അറിയാതൊഴുകും കാറ്റാകുംനിൻ മൃദു വിരലിൻ സ്പര്ശം കൊണ്ടെൻ പൂമരമടിമുടി തളിരണിയുംശാരദ യാമിനി നീയാകുമ്പോൾയാമക്കിളിയായി പാടും ഞാൻഋതുവിൻ ഹൃദയം നീയായ് മാറുംപ്രേമ സ്പൻദനമാകും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
കുളിര് മഴയായ് നീ പുണരുമ്പോൾ പുതുമണമായ് ഞാൻ ഉയരുംമഞ്ഞിൻ പാദസരം നീ അണിയുംദള മർമരമായ് ഞാൻ ചേരുംഅന്നു കണ്ട കിനാവിൻ തൂവൽ കൊണ്ട് നാമൊരു കൂടണിയുംപിരിയാൻ വയ്യാ പക്ഷികളായ് നാംതമ്മിൽ തമ്മിൽ കഥ പറയും
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകുംകനക മയൂരം നീയാണെങ്കിൽ മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
LYRICS IN ENGLISH
No comments
Post a Comment