Ente Ellam Ellam Alle Lyrics | എന്റെ എല്ലാമെല്ലാം അല്ലേ | Meesha Madhavan Movie Songs Lyrics


 
എന്റെ എല്ലാമെല്ലാം അല്ലേ 
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം 
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ 
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

എന്റെ എല്ലാമെല്ലാം അല്ലേ 
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം 
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ 
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

കിലുങ്ങാ കിങ്ങിണിച്ചെപ്പേ 
ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണു 
ഹോയ് ഹോയ്  ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ 
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം 
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ 
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

മിന്നാമിന്നും തൂലാമിന്നൽ  
മിന്നാരം ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പം വീശി ത്തണുക്കാൻ 
മേഘ വിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയിൽ 
മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാൽ 
മുത്തരഞ്ഞാണം തീർക്കാം
നിന്നോടു മിണ്ടില്ല ഞാൻ 
നിന്നോടു കൂട്ടില്ല ഞാൻ
നിന്നോടു മിണ്ടില്ല ഞാൻ 
നിന്നോടു കൂട്ടില്ല ഞാൻ 
കരളിലെ കള്ളൻ നീയല്ലേ
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ 
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം 
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ 
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

ഇല്ലാവെയിൽ ചില്ലാടയാൽ 
പൊന്മാറിടം മൂടാം
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ 
വെറ്റിലചെല്ലം  തേടാം
കാണാകോണിൽ കത്താൻ നിൽക്കും 
കാർത്തികതാരം വാരാം
കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ 
കല്ലു പതിക്കാൻ പോരാം

നിൻ തൂവൽ തൊട്ടില്ല ഞാൻ 
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
നിൻ തൂവൽ തൊട്ടില്ല ഞാൻ 
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
കനവിലെ കള്ളൻ ഞാനല്ലേ
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ 
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം 
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ 
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

കിലുങ്ങാ കിങ്ങിണിച്ചെപ്പേ 
ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണു 
ഹോയ് ഹോയ്  ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.