Thankamanassin Lyrics - തങ്കമനസ്സിൻ പീലിക്കടവിലെ


 
തങ്കമനസ്സിൻ പീലിക്കടവിലെ 
താമരപ്പെൺപൂവേ
നിന്റെ കിനാവിൻ 
രാജകുമാരനൊരാവണിത്തേരുണ്ടോ

തങ്കമനസ്സിൻ പീലിക്കടവിലെ 
താമരപ്പെൺപൂവേ
നിന്റെ കിനാവിൻ 
രാജകുമാരനൊരാവണിത്തേരുണ്ടോ

ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാച്ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാപൊയ്ക്കനവിൻ മായാജാലമുണ്ടോ

തങ്കമനസ്സിൻ പീലിക്കടവിലെ 
താമരപ്പെൺപൂവേ
നിന്റെ കിനാവിൻ 
രാജകുമാരനൊരാവണിത്തേരുണ്ടോ

എന്തിനു നീ ഈ സൂര്യനെ നോക്കി
പുഞ്ചിരി തൂകി പൂവേ 
പുഞ്ചിരി തൂകി പൂവേ

എന്തിനു നീ ഈ മാനം നോക്കി
കുങ്കുമം തൂകി സന്ധ്യേ 
കുങ്കുമം തൂകി സന്ധ്യേ
ഇരുളകലുമ്പോൾ പൊരുളറിയുമ്പോൾ
എന്തിനു നീയിന്നിതു വഴി വന്നൂ
പൊന്നണിഞ്ഞു വന്ന പൊൻ മലരേ

തങ്കമനസ്സിൻ പീലിക്കടവിലെ 
താമരപ്പെൺപൂവേ
നിന്റെ കിനാവിൻ 
രാജകുമാരനൊരാവണിത്തേരുണ്ടോ

അക്കരക്കാവിൽ ഇക്കരക്കാവിൽ
ഇത്തിരി സ്വപ്നം പൂത്തോ 
ഇത്തിരി സ്വപ്നം പൊത്തോ
സ്നേഹ കൊതുമ്പിൽ തൊട്ടു തുഴഞ്ഞൂ
വന്നോ ദേവകുമാരൻ വന്നോ ദേവകുമാരൻ

നാവറിയാതെ മനമറിയാതെ
നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേൻ പുലരി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.