Valittezhuthiya Lyrics - വാലിട്ടെഴുതിയ കാർത്തിക രാവിന്റെ - Life Is Beautiful Malayalam Movie Song Lyrics

വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശതൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ
വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
നിനക്കായ് നട തുറന്നു കനകപൗർണ്ണമി
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി
നിനക്കായ് നട തുറന്നു കനകപൗർണ്ണമി
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ
വഴിയിൽ നിഴലിതളിൽ നീരാളം
ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ
വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ
പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ
കണ്ണേ  നിൻ കണ്ണീരെൻ കരളിൽ കൊള്ളും
കഥനം തൂമിന്നൽ കനലാകും
എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും
വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശതൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ
വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.