Indraneelam Choodi Lyrics - ഇന്ദ്രനീലം ചൂടി - Varnakazhchakal Movie Song Lyrics

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ ചിന്തുപാടാന്‍ വാ

പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ ചിന്തുപാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി
മധു തുളുമ്പി നെഞ്ചില്‍
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍
നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.