Alliyambal Poove Lyrics - അല്ലിയാമ്പൽ പൂവേ - Dada Sahib Movie Song Lyrics


 
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവ് നെയ്തൊ പുടവതന്നു മാരൻ

അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

തളിയൂർ ഗ്രാമത്തിൽ പണ്ട് 
താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ
തളിയൂർ ഗ്രാമത്തിൽ പണ്ട് 
താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ
അവൻ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ
അവൻ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ
നാണിക്കാതെ കാര്യം ചൊല്ലൂ മുത്ത്യമ്മേ
മുത്ത്യമ്മേ മുത്ത്യമ്മേ മുത്തിയമ്മേ 

അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

തെളിനീരിൽ കുളിച്ചു തോർത്തി 
താളം തുള്ളണ പൂങ്കാറ്റെ
മാലകെട്ടാൻ പൂക്കൾ വേണം
 
തെളിനീരിൽ കുളിച്ചു തോർത്തി 
താളം തുള്ളണ പൂങ്കാറ്റെ
മാലകെട്ടാൻ പൂക്കൾ വേണം
തങ്ക സ്വപ്ന വൃന്ദാവനിയിലുലാവും 
പൂവുകൾ വേണം
തങ്ക സ്വപ്ന വൃന്ദാവനിയിലുലാവും 
പൂവുകൾ വേണം
മാരനു മാറിൽ ചാർത്താനാണേ തേൻ കാറ്റേ
തേൻ കാറ്റേ വന്നേ പോ നിന്നേ പോ

അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവ് നെയ്തൊ പുടവതന്നു മാരൻ

അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.