Sharonile Sisirame Lyrics | ശാരോണിലെ ശിശിരമേ | Akale Malayalam Movie Songs Lyrics


 
ശാരോണിലെ ശിശിരമേ 
ശാരോണിലെ ശിശിരമേ 
മുന്തിരി പൂക്കളില്‍ 
മൂവന്തിപോലെയെന്‍ 
മനസ്സു മിടിക്കുന്നുവോ 
മിഴികള്‍ തുടിക്കുന്നുവോ 

ശാരോണിലെ ശിശിരമേ 
ശാരോണിലെ ശിശിരമേ 

ഉറങ്ങുന്ന നേരത്തു  ദൂരേനിന്നാരോ 
ഉമ്മകള്‍ കൊണ്ടെന്നെ എറിയുന്നുവോ 
മഴക്കിളിത്തൂവലില്‍ 
മനസ്സിന്റെ ചിറകുമായ് 
മറ്റേതോ ജന്മം ഞാന്‍ 
തിരയുന്നുവോ 
വെറുതെ വെറുതെ വെറുതേ

എനിക്കെന്‍റെ മാത്രമായി 
ഉഷസ്സിന്‍റെ ജാലകം 
മണ്‍സൂണ്‍മഴ വന്നു 
തുറക്കുന്നുവോ 
ഒരു കുഞ്ഞുപാട്ടിന്റെ 
ഈറന്‍ഗിത്താറിന്മേല്‍ 
ഓര്‍മ്മകള്‍ മീട്ടി ഞാന്‍ 
ഉറങ്ങട്ടെയോ 
വെറുതെ വെറുതെ വെറുതേ

ശാരോണിലെ ശിശിരമേ 
ശാരോണിലെ ശിശിരമേ 
മുന്തിരി പൂക്കളില്‍ 
മൂവന്തിപോലെയെന്‍ 
മനസ്സു മിടിക്കുന്നുവോ 
മിഴികള്‍ തുടിക്കുന്നുവോ 

ശാരോണിലെ ശിശിരമേ 

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.