Vellaram Kunnukalil Lyrics - Kattuchembakam Movie Song Lyrics

Vellaram Kunnukalil Lyrics In Malayalam - വെള്ളാരം കുന്നുകളിൽ വരികൾ


 
വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 
വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 
ഒന്നുചോദിച്ചോട്ടെ ഒന്ന് ചോദിച്ചോട്ടേ 
പ്രണയം മധുരമാണോ
പ്രേമത്തിൻ നൊമ്പരം സുഖകരമാണോ
കൊതിതീരെ സ്നേഹിക്കാൻ 
മോഹമാണോ മോഹമാണോ
എന്നും മോഹമാണോ

വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 

കാട്ടുമൈനകൾ പാടീ
കാനനച്ചോലകൾ ഏറ്റു പാടീ 
കാട്ടുമൈനകൾ പാടീ
കാനനച്ചോലകൾ ഏറ്റു പാടീ 
എന്തു പാടീ ഹെയ് എന്തു പാടീ
കാട്ടുചെമ്പകപ്പൂവിനു കല്യാണപ്രായമായി
കാട്ടുചെമ്പകപ്പൂവിനു കല്യാണപ്രായമായി
കരളിൽ ഒരായിരം 
പൊൻ കിനാക്കൾ താലമേന്തി
താലമേന്തി

വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 
വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 

കണ്ണിൽ കന്മദപ്പൂക്കളുണ്ടേ
ചുണ്ടിൽ പൂമ്പൊടി തേനുമുണ്ടേ
കണ്ണിൽ കന്മദപ്പൂക്കളുണ്ടേ
ചുണ്ടിൽ പൂമ്പൊടി തേനുമുണ്ടേ
ആർക്കു വേണ്ടി ആർക്കു വേണ്ടി
കാമദേവനു കാണിയ്ക്ക 
ഏകുവാൻ വേണ്ടി
കാമദേവനു കാണിയ്ക്ക 
ഏകുവാൻ വേണ്ടി
കരളിലെ രാജകുമാരനു 
കൈനീട്ടമേകുവാൻ വേണ്ടി ഓ

വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 
ഒന്നുചോദിച്ചോട്ടെ ഒന്ന് ചോദിച്ചോട്ടേ 
പ്രണയം മധുരമാണോ
പ്രേമത്തിൻ നൊമ്പരം സുഖകരമാണോ
കൊതിതീരെ സ്നേഹിക്കാൻ 
മോഹമാണോ മോഹമാണോ
എന്നും മോഹമാണോ

വെള്ളാരം കുന്നുകളിൽ 
തുള്ളിക്കളിക്കും വാനമ്പാടി 

No comments

Theme images by imacon. Powered by Blogger.