തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഗാനത്തിന്റെ വരികള്‍ - Thumbapoovil Unarnnu Lyrics In Malayalam
പവിത്രമോതിരം ചാര്‍ത്തി സൂര്യ ഗായത്രി
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോള്‍ പുലരിയതിലാടുമ്പോള്‍
സൂര്യ വദനം ദീപനാളങ്ങളായ്
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
തൃത്താപ്പൂ നൃത്തം വെയ്ക്കും
തൃത്താലക്കാവിനുള്ളില്‍
പൂക്കാലം തേവാരപ്പൂ ചൂടുമ്പോള്‍
തൃത്താപ്പൂ നൃത്തം വെയ്ക്കും
തൃത്താലക്കാവിനുള്ളില്‍
പൂക്കാലം തേവാരപ്പൂ ചൂടുമ്പോള്‍
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ
ഇല്ലത്തെ മുറ്റത്തും വന്നില്ലേന്തേ
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ
മലനാടും മറുനാടും കണികണ്ടു വന്ന തുമ്പീ
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോള്‍ പുലരിയതിലാടുമ്പോള്‍
സൂര്യ വദനം ദീപനാളങ്ങളായ്
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
പലതുള്ളി പൂന്തേന്‍ മഴയും
പുലികളിയില്‍ തളരും വെയിലും
മഴവില്ലും തെങ്കാറ്റും താനാടുമ്പോള്‍
പലതുള്ളി പൂന്തേന്‍ മഴയും
പുലികളിയില്‍ തളരും വെയിലും
മഴവില്ലും തെങ്കാറ്റും താനാടുമ്പോള്‍
ഇന്നലെ നീ ഊഞ്ഞാലില്‍ തൊട്ടില്ലെന്നോ
കണ്ടിട്ടും കുഞ്ഞാത്തോല്‍ മിണ്ടീലെന്നോ
എവിടെ നിന്‍ ഓടക്കുഴലും പാലാട തിരുമെയ്യും
ഉത്രാടതിരുന്നാളില്‍ തുടി തുള്ളി വന്ന തുമ്പീ
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോള്‍ പുലരിയതിലാടുമ്പോള്‍
സൂര്യ വദനം ദീപനാളങ്ങളായ്
തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
No comments
Post a Comment