ഉന്നം മറന്നു തെന്നിപ്പറന്ന ഗാനത്തിന്റെ വരികള്‍ - Unnam Marannu Lyrics Malayalam


 
ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ

വെറുതേ കോലം തുള്ളും
മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും
വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍
കുറുവാലൊന്നനങ്ങുമ്പോള്‍

ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ
എരിതീയില്‍ ചിരി വേവുമോ

കലഹം കൂടുമുലകം
മേടുപലതും കാട്ടിയിതിലെ
പായുംമൊരു പുഴയുടെ തിരയിലെ
നുരയുടെ തരിയിവര്‍

ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ

ചെറുകുഴിയാനകളും
മദമിളകും കനവുകളില്‍
കനലിലരിക്കരുതേ
ഇനിവെറുതേ ചിതലുകളേ
ചെറുകുഴിയാനകളും
മദമിളകും കനവുകളില്‍
കനലിലരിക്കരുതേ
ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ
ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും
മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ
എന്തു തകൃതീ എന്നൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു
വലിയൊരുപഴമൊഴി

ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ

വെറുതേ കോലം തുള്ളും
മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും
വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍
കുറുവാലൊന്നനങ്ങുമ്പോള്‍

ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ
ഉന്നം മറന്നു തെന്നിപ്പറന്ന
പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു
ചില്ലിട്ടടച്ചതല്ലേ
 


No comments

Theme images by imacon. Powered by Blogger.