Onnini Sruthi Thazhthi Lyrics Malayalam - Lalitha Gaanam Lyrics


 
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ

ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍
ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍
എത്രയോ ദൂരമെന്നോടൊപ്പം നടന്ന്
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൗവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൗവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
 
LYRICS IN MALAYALAM


No comments

Theme images by imacon. Powered by Blogger.