Manathe Thudiyunarum Lyrics - Onnaman Movie Song Lyrics

Manathe Thudiyunarum Lyrics In Malayalam - മാനത്തെ തുടി ഉണരും വരികൾ


 
മാനത്തെ തുടി ഉണരും 
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും 
പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ 
കുയില്‍ കുഞ്ഞ് ചേക്കേറി

മാനത്തെ തുടി ഉണരും 
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും 
പേരറിയാ തെരുവില്‍

ആരിരോം ആരീരോ ആരീരാരോ
ആരിരോം ആരീരോ ആരീരാരോ
ആരീരാരോ ആരീരാരോ
ആലോലം താലോലം ആരിരാരോ

വഴിക്കണ്ണുമായ് നില്‍ക്കും 
നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ 
ഇതോ കര്‍മ്മ ബന്ധങ്ങള്‍
വഴിക്കണ്ണുമായ് നില്‍ക്കും 
നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ 
ഇതോ കര്‍മ്മ ബന്ധങ്ങള്‍

ഇരുള്‍ക്കാറ്റ് ചൂളം കുത്തും 
മഴക്കാലമേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ 
മനം നൊന്തു പാടുമ്പോള്‍

മാനത്തെ തുടി ഉണരും 
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും 
പേരറിയാ തെരുവില്‍

അലഞ്ഞ് എങ്ങ് പോയാലും 
അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്റെ  തീരങ്ങള്‍ 
മരുപ്പാടം ആവുമ്പോള്‍
അലഞ്ഞ് എങ്ങ് പോയാലും 
അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്റെ  തീരങ്ങള്‍ 
മരുപ്പാടം ആവുമ്പോള്‍

വെളിച്ചം കിഴക്കായ് പൂക്കും 
പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നത് ആരാരോ 
വിളക്കിന്‍റെ നാളങ്ങള്‍

മാനത്തെ തുടി ഉണരും 
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും 
പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ 
കുയില്‍ കുഞ്ഞ് ചേക്കേറി

മാനത്തെ തുടി ഉണരും 
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും 
പേരറിയാ തെരുവില്‍

No comments

Theme images by imacon. Powered by Blogger.