Oh Mumbai Song Lyrics - ഓ മുംബൈ - Millenium Stars Malayalam Movie Songs Lyrics


 
സ പപനിനി സസ പപനിനി സസസ പപനിനിസ
സ പപനിനി സസ പപനിനി സസസ പപനിനിസ

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 

കിനാക്കള്‍ മിന്നി മറയും 
നിലാവിന്‍ നീലഗരിയില്‍ 
നമുക്കീ രാപ്പാട്ടായ് പറക്കാം 

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ

മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന 
മഞ്ഞില്‍ മായാ തൂവെട്ടം 
ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന 
തീരാ രാവിന്‍ മിന്നാട്ടം 

മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന 
മഞ്ഞില്‍ മായാ തൂവെട്ടം 
ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന 
തീരാ രാവിന്‍ മിന്നാട്ടം 

കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും 
മഴനിര തെരുവിലെ വഴി വക്കിലല്ലേ 
തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ 
കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി 

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 

പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം 
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ 
ആരോ മൂളും ഭാസുരികള്‍ 

പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം 
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ 
ആരോ മൂളും ഭാസുരികള്‍ 

താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും
ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും 
വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും
തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി 

തക്ക തരികിട തലാംഗു തരികിട തോം 

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
കിനാക്കള്‍ മിന്നി മറയും 
നിലാവിന്‍ നീലഗരിയില്‍ 
നമുക്കീ രാപ്പാട്ടായ് പറക്കാം 

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ 
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.