Aarorumariyathe Lyrics | ആരാരുമറിയാതെ | Akale Malayalam Movie Songs Lyrics


 
ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ
അകലെ നിന്നിന്നലെ
തഴുകിയിരുന്നുവോ
അകലെ നിന്നിന്നലെ
തഴുകിയിരുന്നുവോ
അഴകാർന്ന സൂര്യവാത്സല്യം
അറിയാത്ത സ്നേഹവാത്സല്യം

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ

മഴയുടെ താരാട്ടിൽ 
മനസ്സൂ തുറക്കുന്ന
കനവിന്റെ കടലിനെ പൊലെ
മഴയുടെ താരാട്ടിൽ 
മനസ്സൂ തുറക്കുന്ന
കനവിന്റെ കടലിനെ പൊലെ
ഇനിയുമുറങ്ങാതെ 
കാത്തുനിൽപ്പാണു നീ
ഇത്തിരിയീറൻ നിലാവിനായ്
ഇളനീർത്തുള്ളി നിലാവിനായ്

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ

തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ് വഞ്ചിയെ പോലെ
തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ് വഞ്ചിയെ പോലെ
ഒരു തിരിത്തുമ്പുമായ് 
ദൂരത്തു മിന്നുമീ 
ചെറുശരറാന്തൽ എന്ന പോലെ
വെറുതെ മൂകമായ് എരിയുന്നു നീ

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ
അകലെ നിന്നിന്നലെ
തഴുകിയിരുന്നുവോ
അകലെ നിന്നിന്നലെ
തഴുകിയിരുന്നുവോ
അഴകാർന്ന സൂര്യവാത്സല്യം
അറിയാത്ത സ്നേഹവാത്സല്യം

ആരാരുമറിയാതെ 
അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.