Ore Mukham Kaanan Lyrics - ഒരേ മുഖം കാണാന്‍


 
ഒരേ മുഖം കാണാന്‍ 
തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ 
ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ 
മധുര ഇന്ദോളം
പുതിയ കാവ്യത്തിന്‍ 
വരികള്‍ നെയ്യുന്നു
പവിഴത്താമരകള്‍

ഒരേ മുഖം കാണാന്‍ 
തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ 
ഒരുങ്ങിയോ മൗനം

ആരാരും അറിയാതേയെന്‍ 
തപസ്സ്
ആശിച്ചാല്‍ തുണയാകാമേ 
മനസ്സില്‍
മുഴുതിങ്കള്‍ പോലെ 
തൊഴുകൈയ്യുമായി 
നിന്‍ ഉയിരില്‍
ഉയിരേ ഉയിരേ

ഒരേ മുഖം കാണാന്‍ 
തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ 
ഒരുങ്ങിയോ മൗനം

തൈമുല്ലേ ഇളമെയ്യെല്ലാം 
തളിരില്‍
കൈ തൊട്ടാല്‍ 
ഉടല്‍ മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ
കടല്‍ പോലെയേതോ നിറവ്
നിറവ്  നിറവ്

ഒരേ മുഖം കാണാന്‍ 
തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ 
ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ 
മധുര ഇന്ദോളം
പുതിയ കാവ്യത്തിന്‍ 
വരികള്‍ നെയ്യുന്നു
പവിഴത്താമരകള്‍

ഒരേ മുഖം കാണാന്‍ 
തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ 
ഒരുങ്ങിയോ മൗനം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.