അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തിഅഗ്നിയിൽ സ്പുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതിജന്മഗേഹം വിട്ടിറങ്ങി പോരുമഭയാർത്ഥിയാമെൻഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾഇത്തിരി സ്നേഹാമൃതം
ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്നിറമാർന്ന ചന്ദ്രികയായ്ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽവരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്നിറമാർന്ന ചന്ദ്രികയായ്ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽവരൂ നിറഞ്ഞ സായം സന്ധ്യേ ഒരു പൂവിതളിൽ
പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയുംമതിമറന്നു പാടുമെന്റേ ശ്രുതിയിടഞ്ഞ ഗാനവുംപാരിന്നാർദ്രമായ് തലോടി ആ ഭവാന്റെ പാദം തേടിഞാനെൻ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ
ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്നിറമാർന്ന ചന്ദ്രികയായ്ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽവരൂ നിറഞ്ഞ സായം സന്ധ്യേ ഒരു പൂവിതളിൽ
ഈ അനന്തതീരവും ഇടറിനിന്ന താരവും വഴിമറന്ന യാത്രികന്റെ മൊഴിമറന്ന മൗനവുംഉള്ളിൽ വീണലിഞ്ഞുചേരും ഈ മുഹൂർത്തമെന്നേ നിന്റെകാൽക്കൽ വീണ പൂക്കൾ പോലേ ധന്യമാക്കവേ
ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്നിറമാർന്ന ചന്ദ്രികയായ്ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽവരൂ നിറഞ്ഞ സായം സന്ധ്യേ
LYRICS IN MALAYALAM
No comments
Post a Comment