ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന | Choraveena Mannil Malayalam Lyrics | Arabhikatha Movie Songs Lyrics


 
ചോര വീണ 
മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു 
പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ 
നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി 
വച്ച വാക്കുകൾ
ലാൽ സലാം ഉം ഉം
ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല 
പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ 
തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ 
കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് 
മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം 
വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ 
ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു 
കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു 
നേടിയതീ മോചനം

സ്മാരകം തുറന്നു വരും 
വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു 
നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു 
ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ 
കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു 
ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ 
മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ 
കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് 
പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല 
നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും 
അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം 
മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ 
അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം 
മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ 
അന്നുമിന്നുമെന്നുമെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.