അമ്പിളിക്കല ചൂടും ഗാനത്തിന്റെ വരികള്‍ | Ambilikkala Choodum Lyrics
തുമ്പമലരിനും ഇടമില്ലേ
പ്രണവമുഖരിതമാമീ പ്രകൃതിയില്‍
പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ
തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ
തുമ്പമലരിനും ഇടമില്ലേ
ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം
പൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്‍ന്നു
മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീപോലെ മുന്നിലാരോ
കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാര്‍ കവര്‍ന്നു
ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു
ഭസ്മമായി രതിഹൃദയമുരുകവേ
ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ
ധൂളീപടലമുയരവേ
LYRICS IN ENGLISH