തിരികേ ഞാന്‍ വരുമെന്ന | Thirike Njan Varumenna Lyrics | Arabikkatha Malayalam Movie Songs Lyrics


 
തത്തിന്തക തൈതോം 
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
തത്തിന്തക തൈതോം 
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

തിരികേ ഞാന്‍ വരുമെന്ന 
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ 
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ 
പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന 
ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു

തിരികേ ഞാന്‍ വരുമെന്ന 
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ 
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

തത്തിന്തക തൈതോം 
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍
തിര പുല്‍കും നാടെന്നെ
തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാ‍വായ്

തിരികേ
തിരികേ ഞാന്‍ വരുമെന്ന 
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ 
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

പുഴ പോയ തോണിയില്‍ 
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
പുഴ പോയ തോണിയില്‍ 
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു 

തിരികേ
തിരികേ ഞാന്‍ വരുമെന്ന 
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ 
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ 
പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന 
ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു

തിരികേ ഞാന്‍ വരുമെന്ന 
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ 
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.