Kanneer Kayaliletho Lyrics - Ramji Rao Speaking Malayalam Movie Songs Lyrics
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
ഇരുട്ടിലങ്ങേതോ കോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍വിളക്കെന്നോണം കാണാമെന്നാലും
കറുപ്പെഴും മേഘക്കീറില്‍ വീഴുന്ന മിന്നല്‍ച്ചാലില്‍
രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കൈയ്യിലാടി തീരങ്ങള്‍ തേടി
ദിശയറിയാതെ കാതോര്‍ത്തു നില്പൂ
കടല്‍പ്പക്ഷി പാടും പാട്ടൊന്നു കേള്‍ക്കാന്‍
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെയാശാനാളം
കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം
വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരെ വീശുന്ന ശീലില്‍
കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം ഇനിയില്ല ദൂരം
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
