Kalari Vilakku Lyrics - Oru Vadakkan Veeragatha Malayalam Movie Songs Lyrics
കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും
മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
നാഗത്തളയിട്ട കാല്‍വടിവും
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
നാഗത്തളയിട്ട കാല്‍വടിവും
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനില്‍ക്കും
അങ്കതളയുള്ള വീരനാരോ
അങ്കതളയുള്ള വീരനാരോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
