Etho Janma Kalpanayil Lyrics - Palangal Malayalam Movie Songs Lyrics
*****
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന്‍ മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ